ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിലെ സ്വത്ത് കൊള്ളയടിക്കാനാണ് ചെർപ്പുളശ്ശേരി അർബൻ ബാങ്ക് നടത്തുന്ന ശ്രമങ്ങൾ എന്ന് ബി ജെ പി നേതാക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു . എന്നാൽ കമ്പ്യൂട്ടറിന്റെ തകരാറ് മൂലം വന്ന ഒരു അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രശ്നത്തെ പർവ്വതീകരിക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞിരുന്നു . ഷൊർണൂർ എം എൽ എ പി മമ്മിക്കുട്ടി ആകട്ടെ അർബൻ ബാങ്കിനെ തകർക്കാനുള്ള ഒരു ശ്രമവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അതിനെ ചെറുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ എം എൽ എ യുടെ വെല്ലുവിളി കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവരാനുള്ള സദുദ്ദേശമാണെന്ന് ബിജെപി പറഞ്ഞു. ആയതിനാൽ
അർബൻ ബാങ്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി ജെ പി നേതാക്കൾ പുറത്തുവിടുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതോടെ അർബൻ ബാങ്ക് ഭരണസമിതി കൂടുതൽ കുരുക്കിലേക്ക് നീങ്ങുമെന്നാണ് സൂചന. ഏതായാലും കുരുക്കു മുറുക്കാൻ ബി ജെ പി യും അതിനെ ഏതുവിധത്തിലും തടയാൻ സി പി എമ്മും ചെർപ്പുളശ്ശേരിയിൽ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്
No Comment.