ചെർപ്പുളശ്ശേരി. വർഷങ്ങൾക്കു മുമ്പ് കുട്ടിത്തം വിടാത്ത മുഖവുമായി പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവത്തിന് പാടാൻ എത്തിയ രാമകൃഷ്ണമൂർത്തി, വീണ്ടും വേദിയിലെത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയുടെ പക്വത വെളിവാക്കുന്നതായിരുന്നു. നിറഞ്ഞ സദസ്സിനു മുന്നിൽ ചല ഗുല എന്ന നാട്ടക്കുറിഞ്ഞി വർണ്ണത്തോടെയാണ് കച്ചേരി തുടങ്ങിയത്. ശ്രീ ശങ്കരനെ സ്തുതിക്കുന്ന നാഗസ്വ രാവലി കീർത്തനമാണ് പിന്നീട് ആലപിച്ചത്. ദേവദേവ ജഗദീശ്വര എന്നാ പൂർവ്വകല്യാണി രാഗത്തിലുള്ള സ്വാതി തിരുനാൾ കൃതി രാഗാലാപനം, നിരവൽ സ്വര പ്രസ്താരം എന്നിവയാൽ സമ്പന്നമാക്കി. ദ്വിജാ വന്ദിയിൽ അവതരിപ്പിച്ച ദീക്ഷിതർകൃതി “ചേതശ്രീ ബാലകൃഷ്ണം ഭജേ ” ആലാപനത്തിന്റെയും, ഭക്തിയുടെയും പലവിതാ ങ്ങൾ തീർത്തു
എൽ. രാമകൃഷ്ണൻ വയലിൻ, എൻ സി ഭരദ്വാജ് മൃദംഗം, ഉഡുപ്പി ശ്രീധർ ഘടം എന്നിവർ അകമ്പടിയേകി
No Comment.