ചെർപ്പുളശ്ശേരി:മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്കോയയുടെ സ്മരണാർത്ഥം കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന സി.എച്ച് പ്രതിഭാ ക്വിസ് സീസൺ ആറ് ജില്ലാതല മത്സരങ്ങൾ നാളെ (ഞായർ) തൃക്കടീരി പി.ടി.എം.എച്ച്.എസ്.എസ് സ്കൂളിൽ നടക്കും.
രാവിലെ 9.30 ന് രജിസ്ട്രേഷനും 10 ന് എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗം മത്സരങ്ങളും നടക്കും.ഉപജില്ലാതലത്തിൽ വിവിധ വിഭാഗങ്ങളിലായി ഒന്നും രണ്ടും സ്ഥാനം നേടിയ നൂറോളം പ്രതിഭകൾ മാറ്റുരക്കുന്ന മത്സരം
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ.എ.അസീസ് സമ്മാനദാനം നിർവ്വഹിക്കും.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് നാസർ തേളത്ത് അധ്യക്ഷത വഹിക്കും.സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,വൈസ് പ്രസിഡൻറ് കാസിം കുന്നത്ത്,സെക്രട്ടറി ഇ.ആർ അലി,സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.എച്ച്.സുൽഫിക്കറലി,ടി.ഷൗക്കത്തലി,ഖാലിദ്.സി പ്രസംഗിക്കും.പ്രതിഭാ ക്വിസ് കോ ഓർഡിനേറ്റർ
സഫ്‌വാൻ നാട്ടുകൽ സ്വാഗതവും ഉപജില്ല സെക്രട്ടറി അനസ്.കെ നന്ദിയും പറയും. വിജയികൾക്ക് പ്രശംസാപത്രവും ഉപഹാരവും നൽകും.
No Comment.