വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിലെ ശാസ്ത്രോത്സവം പി ടി എ പ്രസിഡൻ്റ് ഷിജി.കെ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ശശികുമാർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് രത്നകുമാരി കെ.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജിത് തമ്പാൻ കെ നന്ദിയും രേഖപ്പെടുത്തി. ശാസ്ത്ര മേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള ,ഐ ടി മേള എന്നിവ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നയന.വി (10 A) യുടെ ചിത്രപ്രദർശനവും നടന്നു.
No Comment.