ചെർപ്പുളശ്ശേരി. പ്രസിദ്ധമായ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് നാളെ വൈകുന്നേരം തിരി തെളിയും. വൈകിട്ട് അഞ്ചിനു നടക്കുന്ന ഉദ്ഘാടന സമ്മേളനം വി കെ ശ്രീകണ്ഠൻ എം പി നിലവിളക്ക് കൊളുത്തി നിർവഹിക്കും. ചടങ്ങിൽ പി മമ്മിക്കുട്ടി എം എൽ എ അധ്യക്ഷത വഹിക്കും.
നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, മണ്ണൂർ രാജകുമാരൻ ഉണ്ണി തുടങ്ങി നിരവധി പേർ സംസാരിക്കും.
വൈകുന്നേരം 6 45 ന് ഭരത് സുന്ദർ കച്ചേരി അവതരിപ്പിക്കും. വെള്ളിയാഴ്ച പൂർണിമ അരവിന്ദ്, ശനിയാഴ്ച രാമകൃഷ്ണ മൂർത്തി, ഞായറാഴ്ച സ്പുർത്തി റാവു, തിങ്കളാഴ്ച വൈകിട്ട് 6 45 ന് ശ്രീരംഗം വെങ്കിട്ട നാഗരാജൻ, ചൊവ്വാഴ്ച ശ്രീവത്സൻ സന്താനം, ബുധനാഴ്ച വിവേക് സദാശിവം, വ്യാഴാഴ്ച ജി ദേവി കിരൺ, വെള്ളിയാഴ്ച വിഗ്നേഷ് ഈശ്വര്, ശനിയാഴ്ച ടി എൻ എസ് കൃഷ്ണ തുടങ്ങിയ പ്രമുഖർ കച്ചേരി അവതരിപ്പിക്കും. വിജയ ദശമി നാളിൽ നടക്കുന്ന പഞ്ചരത്ന കീർത്തനത്തോടെ നവരാത്രി മണ്ഡപത്തിലെ സംഗീത സമാഗമം അവസാനിക്കും. സംഗീതോത്സവത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി അറിയിച്ചു.
No Comment.