ചെർപ്പുളശ്ശേരി. തൃക്കടീരി മുന്നൂർക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലേക്ക് ജൂനിയർ അറബിക് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അർഹതയുള്ള ഉദ്യോഗാർത്ഥികൾ 1/07/2026 ബുധനാഴ്ച രാവിലെ 10.30 ന് അസ്സൽ രേഖകളുമായി സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.