anugrahavision.com

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ് ക്കൂളിലെ കായിക മേള

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ് ക്കൂളിലെ കായിക മേള അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ധന്യ പി.ബി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് കെ.ഷിജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ സ്വാഗതം പറഞ്ഞു. PTA എക്സിക്യുട്ടീവ് അംഗങ്ങളായ ശ്രീജ കെ, രാജി എം, സീനിയർ അസിസ്റ്റൻ്റ് കെ.കെ രത്നകുമാരി എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ നന്ദി രേഖപ്പെടുത്തി. കായിക മേളയോടനുബന്ധിച്ച് നടത്തിയ മാർച്ച് പാസ്റ്റിൽ അമ്പലപ്പാറ പഞ്ചായത്ത് മെമ്പർ ധന്യ പി.ബി സല്യൂട്ട് സ്വീകരിച്ചു

Spread the News
0 Comments

No Comment.