anugrahavision.com

Onboard 1625379060760 Anu

അൻപിരുക്ക് എൻ ഒൻട്രായ്‌ അഴുതവും’ എന്ന തമിഴ് ചിത്രത്തിന് ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം

ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനാലാമതു ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം ഫെസ്റിവലിൽ
അഞ്ചു മിനുട്ടിൽ താഴെയുള്ള ഹാഫ് വിഭാഗത്തിൽ വിഘ്‌നേഷ് പരമശിവം സംവിധാനം ചെയ്ത “അൻപിരുക്ക് എൻ ഒൻട്രായ്‌ അഴുതവും” എന്ന തമിഴ് ചിത്രം ഗോൾഡൻ സ്ക്രീൻ പുരസ്‌കാരവും ഷാമിൽ രാജ് എ. പി. സംവിധാനം ചെയ്ത ” കാല്പനികതയുടെ കഥകൾ ” എന്ന ചിത്രം സിൽവർ സ്ക്രീൻ പുരസ്കാരവും നേടി.

അൻപതിനായിരം രൂപയും, ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്. അതേ വിഭാഗത്തിൽ അയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അഞ്ച് റണ്ണർ അപ്പ് അവാർഡുകളും നൽകി. പതിനായിരം രൂപയും ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ’ അവാർഡ്.

മുരളി മങ്കര സംവിധാനം ചെയ്ത “ആൽട്ടർ ഈഗോ”, ജി. എ . ജയരാജ് സംവിധാനം ചെയ്താ ” കറിവേപ്പ്” , ഡുമിട്രൂ ഗ്രോസയ് സംവിധാനം ചെയ്ത ” ദി ബുക്ക്”, ഗുരുങ് ഖുഷി സംവിധാനം ചെയ്ത ” വെയർ ആർ യു ഫ്രം ” , രാഹുൽ രവി സംവിധാനം ചെയ്ത “അഡാപ്റ്റേഷൻ ” എന്നീ ചിത്രങ്ങൾക്ക് റണ്ണർ അപ്പ് അവാർഡുകളും, അൽഫിന മാത്യു സംവിധാനം ചെയ്ത ‘ ഉയരങ്ങളിലേക്കു’ എന്ന ചിത്രത്തിനു പ്രത്യേക പരാമർശവും ലഭിച്ചു.,

ഡ്യുട്ടിമാൻ ഭട്ടാചാര്യ സംവിധാനം ചെയ്ത “ഫ്ലൈറ്റ്”, അൻവർ ക്ലിക്ക് മീഡിയ സംവിധാനം ചെയ്ത “സിഗ” ഒമർ ഷെരിഫ് സംവിധാനം ചെയ്ത “സൈലന്റ് റിട്ടേൺ” , ദർശൻ കെ. സംവിധാനം ചെയ്ത “വാട്ട് ഈസ് ഇൻ മൈ ബാഗ്” , അതുൽ എടക്കളത്തൂർ സംവിധാനം ചെയ്ത “ബൗണ്ടി ക്രെഡിറ്റ്” എന്നീ ചിത്രങ്ങൾ മൈന്യൂട് വിഭാഗത്തിലും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.

ജൂറി അംഗങ്ങളായ ഡോ . സി. എസ് . വെങ്കിടേശ്വരൻ , ജി. സാജൻ, എൻ . ഇ. ഹരികുമാർ, ബിന്ദു സാജൻ എന്നിവർ ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ചത്തിനു ശേഷമാണ് അവാർഡുകൾ പ്രഖ്യാപിച്ചത് .

ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപനയോഗം ചലച്ചിത്രകാരൻ ടി. വി. ചന്ദ്രൻ ആണ് ഉത്ഘാടനം ചെയ്തത്. ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ് മേളയെ വിലയിരുത്തി സംസാരിച്ചു. മാണിക്കോത്ത് മാധവദേവ്‌ സ്വാഗതവും സി. കെ. രാമകൃഷ്ണൻ നന്ദിയും രക്ഷപ്പെടുത്തി.
കഴിഞ്ഞ ശനിയും ഞായറുമായി ഓൺലൈൻ ആയി നടന്ന മേളയിൽ മത്സര- മത്സരേതര വിഭാഗങ്ങളിലായി നൂറോളം ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

Spread the News
0 Comments

No Comment.