anugrahavision.com

Onboard 1625379060760 Anu

സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനറാവാൻ അവസരം*

കോട്ടയം: കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള നടത്തുന്ന സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കോട്ടയം പാമ്പാടിയിൽ ഉള്ള അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ വച്ചായിരിക്കും പരിശീലനം നടക്കുക .

* കോഴ്സ് കാലാവധി: *390 മണിക്കൂർ*
* കോഴ്സ് ഫീസ്: *Rs. 13,100/-*
* സർട്ടിഫിക്കേഷൻ : *കേന്ദ്ര ഗവണ്മെന്റിന്റെ NSDC ലെവൽ 4 സർട്ടിഫിക്കേഷൻ* (Sports and Fitness Sector Skill Council)
* ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിൽ

താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക : *https://surveyheart.com/form/66b1ee39b801817596249eb7*

കൂടുതൽ വിവരങ്ങൾക്ക് – 9495999731

Spread the News
0 Comments

No Comment.