മലപ്പുറം ജില്ലയില്‍ നിപ, എം പോക്സ് രോഗങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു.
കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ നമദേവ് കോബര്‍ഗഡെ, എന്നിവര്‍ ഓണ്‍ലൈനായും എം.എല്‍.എമാരായ പി.വി അന്‍വര്‍, എ.പി അനില്‍കുമാര്‍, പി. അബ്ദുല്‍ ഹമീദ്, അഡ്വ. യു.എ ലത്തീഫ്, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപുര്‍വ തൃപാദി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, എന്‍.എച്ച്.എം ഡി.പി.എം ഡോ. ടി.എന്‍ അനൂപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീനിവാസന്‍ (മമ്പാട്), കെ. രാമന്‍കുട്ടി (തിരുവാലി), സീനത്ത് (വണ്ടൂര്‍), ടി. അഭിലാഷ് (എടവണ്ണ), ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓഫ്‍ലൈനായും പങ്കെടുത്തു.
No Comment.