ചെർപ്പുളശ്ശേരി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “വയനാട് ദുരിതാശ്വാസ ഫണ്ട്” കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.
ചെറുപ്പുളശ്ശേരി ഇന്ദിരാഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്റ്റാൻഡ് സമീപത്ത് അവസാനിച്ചു. സമാപന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി അക്ബർ അലി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷബീർ നീരാണി യോഗം ഉദ്ഘാടനം ചെയ്തു,
കെ വി ശ്രീകുമാർ, പി സുബീഷ്, എം ഗോവിന്ദൻകുട്ടി, വിനോദ് കളതൊടി, വി ജി ദീപേഷ്, കെ പി എം മുഹമ്മദലി, എ രാമകൃഷ്ണൻ, പി രാമചന്ദ്രൻ, ശിഹാബ് മുളഞ്ഞൂർ, സന്തോഷ് വെള്ളാട്ട്, ശിവൻ തൂത എന്നിവർ നേതൃത്വം നൽകി.
No Comment.