കൊച്ചി.മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിരുവില്ലാമല ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നിറമാലക്ക് തുടക്കമായി. കന്നിമാസത്തിൽ തുടങ്ങുന്ന നിറമാലകൾ തുലാമാസം വരെ നീണ്ടുനിൽക്കും. അതുകഴിഞ്ഞാൽ മകരക്കൊയ്ത്തും ഉത്സവങ്ങളും തുടങ്ങും. ആലിൽ നിന്നെടുത്ത് മുളയിൽ അവസാനിക്കുക എന്ന പഴമൊഴി
അന്വർത്ഥമാക്കുന്ന ചെർപ്പുളശ്ശേരി പുത്തനാൽ ഭഗവതി ക്ഷേത്രത്തിലെ കാവുത്സവങ്ങൾ തുടങ്ങുകയും മേട മാസം വരെ അത് നിലനിൽക്കുകയും ചെയ്യുന്നു. വൃശ്ചിക മാസത്തിൽ ശബരിമല നട തുറക്കുകയും 41 ദിവസത്തെ മണ്ഡലം കഴിഞ്ഞ് നട അടയ്ക്കുകയും തുടർന്ന് മകരവിളക്കിനായി നട തുറക്കുകയും ചെയ്യുന്നു. ഇക്കാലയളവിൽ എല്ലാം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലുംഉത്സവങ്ങൾ അരങ്ങേറുന്നു.
ആനകളും പഞ്ചവാദ്യവും, പാണ്ടിമേളവും തായമ്പകയും
അരങ്ങേറുന്ന ഉത്സവങ്ങൾ കാണാൻ ദൂര ദിക്കുകളിൽ നിന്ന് പോലും ആളുകൾ എത്തുന്നു. നയനാനന്ദകരവും കർണ്ണങ്ങൾക്ക് ഇമ്പമുള്ളതും ആയ ഉത്സവ പെരുമകൾ കാണാൻ എല്ലാ പ്രായക്കാർക്കും ഇഷ്ടവുമാണ്. ഇതുകൊണ്ട് ഒക്കെ തന്നെയാണ് വിദേശ രാജ്യങ്ങളിൽ നിന്നുപോലും ടൂറിസ്റ്റുകൾ ഇക്കാലത്ത് എത്തിപ്പെടുന്നത്.
No Comment.