കോട്ടയം: ജംഗ്ഷനുകളിലും പ്രധാന നഗരങ്ങളിലുമുള്ള കുരുക്കാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അതിനെ തരണം ചെയ്യാൻ ബൈപാസ്, ഫ്‌ളൈ ഓവർ, അടിപ്പാതകൾ, ജംഗ്ഷൻ വികസനപദ്ധതികൾ തുടങ്ങിയ സമഗ്ര പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും പൊതുമരാമത്ത്് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊരട്ടി ഓരുങ്കൽ കരിമ്പിൻതോട് പാത(എരുമേലി ബൈപ്പാസ്) എരുമേലിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എരുമേലി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കുന്ന പാത ശബരിമല തീർത്ഥാടനത്തിന് മുതൽക്കൂട്ടാകും. കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാന പാതയിലെ കുറുവാമൂഴിയിൽ നിന്നാരംഭിച്ച് എരുമേലി-മുക്കട റോഡിൽ കരിമ്പിൻതോട്ടിൽ എത്തിച്ചേരുന്ന കൊരട്ടി ഓരുങ്കൽ കരിമ്പിൻതോട് റോഡ് കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും റാന്നി, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ പ്രദേശത്തേക്കുമുള്ള ദീർഘദൂര യാത്രികർക്ക് എരുമേലി ടൗൺ ഒഴിവാക്കി സഞ്ചരിക്കാൻ അനുയോജ്യമായ
No Comment.