anugrahavision.com

Onboard 1625379060760 Anu

ആകാശത്തിനു താഴെ” യു ട്യൂബ് ചാനലിൽ.

കൊച്ചി. ഒമ്പതാമത് ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ “ആകാശത്തിനു താഴെ”അമ്മ ഫിലിംസ് എന്റർടൈൻമെന്റ് യു ട്യൂബ് ചാനലിൽ റിലീസായി.
അമ്മ ഫിലിംസിന്റെ ബാനറിൽ എംജി വിജയ് നിർമിച്ച് ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ
പ്രദീപ് മണ്ടൂർ എഴുതുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സിജി പ്രദീപ് നായികയാവുന്ന ഈ ചിത്രത്തിൽ കലാഭവൻ പ്രജോദ്,തിരു,കണ്ണൂർ വാസൂട്ടി,രമാദേവി, ദേവനന്ദ രതീഷ് , മായാസുരേഷ്, പ്രതാപൻ കെ എസ് , അരുൺ ജി, പ്രേംകുമാർ ശങ്കരൻ , പളനിസാമി അട്ടപ്പാടി , അജയ് വിജയ്,ശ്യാം കാർഗോസ്,വിനോദ് ഗാന്ധി,ജോസ് പി റാഫേൽ,തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം-ഷാൻ പി റഹ്മാൻ,സംഗീതം ബിജിബാൽ, എഡിറ്റിങ്-സന്ദീപ് നന്ദകുമാർ, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,പി ആർ ഒ- എ എസ് ദിനേശ്.

Spread the News
0 Comments

No Comment.