anugrahavision.com

ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ശബരി ഗ്രൂപ്പ്‌ ഓണക്കിറ്റുകൾ

ചെർപ്പുളശ്ശേരി ആർദ്രംപാലിയേറ്റിവ് കെയർ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ അർഹതയുള്ള 150 രോഗികൾക്ക് ഓണകിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി . സാമൂഹ്യ പങ്കാളിത്തത്തോടെയും ചെർപ്പുളശ്ശേരി ശബരിഗ്രൂപ്പിന്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത് .. 5 കിലോഗ്രാം അരിയും പലവ്യജ്ഞനസാധനങ്ങളും അടങ്ങുന്ന കിറ്റിന്റെ വിതരണം ആർദ്രം പുനരധിവാസ സമിതിയും വോളന്റീയർ വിഭാഗവും വനിതാവിഭാഗവും ഏറ്റെടുത്തു . ആർദ്രത്തിന്റെ കീഴിലുള്ള ആശ്രയകേന്ദ്രത്തിലെ അന്തേവാസികൾക്കും, ജീവനക്കാർക്കും ശബരി ഗ്രൂപ്പ്ഓണക്കോടിയുംവിതരണംചെയ്തു..ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഹമീദ് ഉത്ഘാടനം ചെയ്തു . ശബരി ഗ്രൂപ്പ് ചെയർമാൻ പി ശ്രീകുമാർ വിതരണ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു . വി പി ഹുസൈൻ , എ രാമകൃഷ്ണൻ പ്രസംഗിച്ചു ..

Spread the News
0 Comments

No Comment.