anugrahavision.com

ചെർപ്പുളശ്ശേരിയിൽ പ്രതീകാത്മക സമരവുമായി യൂത്ത് കോൺഗ്രസ്

ചെർപ്പുളശ്ശേരി.ഇഴഞ്ഞുനീങ്ങുന്ന റോഡ് പണി,
അശാസ്ത്രീയമായ ടൗൺ നവീകരണം,
വാക്കു പാലിക്കാത്ത എംഎൽഎ, ചെർപ്പുളശ്ശേരി ടൗണിന് ഓണക്കാലം ദുരിത കാലം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് മമ്മിക്കുട്ടി എം എൽ എയുടെ മുഖംമൂടിയണിഞ്ഞുകൊണ്ടാണ് ചെർപ്പുളശ്ശേരി യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങിയത്, പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് അനീഷ് മുടി കുന്നൻ അധ്യക്ഷത വഹിച്ചു, നിയോജകമണ്ഡലം പ്രസിഡണ്ട് വിനോദ് കളത്തൊടി ഉദ്ഘാടനം ചെയ്തു, പി സുബീഷ് മുഖ്യപ്രഭാഷണം നടത്തി, ഷമീർ ഇറക്കിങ്ങൽ, രതീദേവി, ശിഹാബ് മുളഞ്ഞൂർ, അരുൺ കുറ്റിക്കോട്, സഞ്ജീദ് ഒറവൻകുന്നത്, ശരത് vp,എന്നിവർ നേതൃത്വം നൽകി.

Spread the News
0 Comments

No Comment.