ചെർപ്പുളശ്ശേരി:പുത്തനാൽക്കൽ ക്ഷേത്രത്തിലേക്ക് ടൗണിലെ മലിനജലം കയറുന്നത് നഗര നവീകരണ പ്രവൃത്തികളിലെ ഗുരുതര പിഴവുകൾ കൊണ്ടാണെന്ന് BJP ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി.
അനധികൃത കെട്ടിടങ്ങൾക്കും, കൈയ്യേറ്റങ്ങൾക്കും സംരക്ഷണം നൽകാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാവുന്ന അധികൃതരും കരാറുകാരും പവിത്രവും പരിശുദ്ധവുമായ പുത്തനാൽക്കൽ ക്ഷേത്രത്തിലേക്ക് മാലിന്യം ഒഴുക്കി വിട്ടതിന് മറുപടി പറയണമെന്നും BJP ആവശ്യപ്പെട്ടു.
ഓണത്തിന് മുമ്പ് ടൗണിൽ ടാറിംഗ് നടത്തുമെന്ന MLAയുടെ വാഗ്ദാനം പതിവ് പോലെ വെള്ളത്തിൽ വരച്ച വരയായി മാറി.
ഓണത്തിരക്കുകൾക്കിടയിൽ വീർപ്പുമുട്ടുന്ന ചെർപ്പുളശ്ശേരി നഗരത്തിലെ തീരാദുരിതം കൈയ്യും കെട്ടി നോക്കി നിൽക്കുകയല്ലാതെ ക്രിയാത്മകമായ നടപടികൾ യാതൊന്നും സ്വീകരിക്കാൻ നഗരസഭയോ MLAയോ പോലീസോ മുൻകൈയെടുക്കുന്നില്ലെന്നും BJP ആരോപിച്ചു.
മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും, കാൽനടയാത്ര പോലും സാധ്യമാവാത്ത റോഡിലെ ചെളിക്കുണ്ടുകളും ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് BJP മണ്ഡലം പ്രസിഡണ്ട് പി. ജയൻ അറിയിച്ചു.
No Comment.