Pദുബായ്: ചാനൽ അയാം ഡോട്ട് കോം ഫൗണ്ടറും മാധ്യമ പ്രവർത്തകയുമായ നിഷ കൃഷ്ണന് ദുബായ് സർക്കാരിന്റെ ഗോൾഡൺ വിസ അംഗീകാരം. സ്റ്റാർട്ടപ്പുകളേയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും പുരോഗതി ലക്ഷ്യമിട്ടുള്ള മാധ്യമപ്രവർത്തനവും പരിഗണിച്ചാണ് ദുബായ് സർക്കാരിന്റെ ഗോൾഡൺ വിസ. യുഎഇയിൽ ദീർഘകാല റെസിഡെൻസി പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ഗോൾഡൺ വിസ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള, ദുബായ് സർക്കാരിന്റെ ആദരവ് കൂടിയാണ്. 2016-ൽ സ്ഥാപിതമായ ചാനൽ അയാം ഡോട്ട് കോം, കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത മീഡിയ സ്റ്റാർട്ടപ്പാണ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ് പ്രോഗ്രാം അലൂമിനയായ നിഷ കൃഷ്ണന് രണ്ടു വട്ടം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഗ്രാന്റും ലഭിച്ചിട്ടുണ്ട്.
No Comment.