പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക /പീഡന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കൊണ്ട് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ് ഡി പി ഐ സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം പാലക്കാട് ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി
രാവിലെ 10ന് പാലക്കാട് ഹെഡ് പോസ് റ്റോഫീസിന്ന് സമീപത്ത് നിന്നും തുടങ്ങി കലക്ട്രേറ്റിലേക്ക് പാർട്ടി ജില്ലാനേതൃത്വങ്ങളും, പ്രവർത്തകരും നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷെഹീർ എ പി ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി
അലവി കെ ടി സ്വാഗതവും,
ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് അത്താണിക്കൽ പട്ടാമ്പി നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി ഓർഗനൈസിംഗ് ബഷീർ കെ കൊമ്പം, ജില്ലാ ട്രഷറർ അലി കെ ടി തുടങ്ങി പാർട്ടിയുടെ ജില്ലാ മണ്ഡലം നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.
No Comment.