*പെരിന്തൽമണ്ണ*: ഏലംകുളം പഞ്ചായത്തിൽ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി. യുഡിഎഫ് സ്വതന്ത്ര അംഗം രമ്യ മണിതൊടി എൽഡിഎഫിനെ പിന്തുണക്കുകയായിരുന്നു. ഏലംകുളം പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണത്തിൽ വന്നത്.
അന്ന് കോൺഗ്രസിലെ സി. സുകുമാരൻ പ്രസിഡന്റും മുസ്ലിം ലീഗിലെ ഖൈറുന്നിസ വൈസ് പ്രസിഡന്റും ആവുകയായിരുന്നു.
No Comment.