ചെർപ്പുളശ്ശേരി.പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിനുള്ളിലേക്ക് മഴപെയ്താൽ ചളി വെള്ളം കയറുന്നത് ഒഴിവാക്കേണ്ടതാണെന്ന് ഭക്തജനങ്ങൾ പറയുന്നു.
ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ് നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഡ്രൈനേജ് ഉയർത്തിയത് ക്ഷേത്രത്തിലേക്ക് വെള്ളം കയറാൻ കാരണമായി. നിലവിൽ ക്ഷേത്രത്തിൽ ഭരണസമിതി ഇല്ല എന്നത് ഇത് പരിഹരിക്കാൻ തടസ്സമാണ്. ക്ഷേത്രമുറ്റം ഉയർത്തിക്കെട്ടി പൈപ്പിട്ട് മലിനജലം താഴോട്ട് എവിടെയെങ്കിലും നിക്ഷേപിക്കത്തക്കവണ്ണം ശാസ്ത്രീയമായ പണികൾ അനിവാര്യമാണെന്നാണ് വിദഗ്ധ അഭിപ്രായം. പുതിയ ഭരണസമിതി ചാർജ് എടുക്കുന്നതോടെ പരിഹാരമാവും എന്നതാണ്അറിയാൻ കഴിയുന്നത്.ചെറിയൊരു മഴപെയ്താൽ പോലും ചളിവെള്ളം ക്ഷേത്രത്തിനകത്തേക്ക് കയറിക്കൂടുന്നു. റോഡ് പണി തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ഈ പ്രതിഭാസം മുൻകൂട്ടി കാണാൻ ആർക്കുമൊട്ട് കഴിഞ്ഞതുമില്ല. ശുദ്ധിയിൽ കഴിയേണ്ട ക്ഷേത്രം അശുദ്ധജലം കൊണ്ട്മലിനമാവുകയാണ് ഇപ്പോൾ, ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം
No Comment.