ചെർപ്പുളശ്ശേരി. എത്ര മഴ പെയ്താലും വെള്ളം വന്നാലും പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിന്റെ തിരുമുറ്റത്തേക്ക് ഒരു തുള്ളി വെള്ളം പോലും കടന്നിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ഈയിടെയായി മഴപെയ്താൽ വെള്ളം മുഴുവൻ ക്ഷേത്രത്തിനകത്തേക്കാണ് കയറിക്കൂടുന്നത്. നഗര വികസനം എന്ന പേരിൽ നടക്കുന്ന റോഡ് പണിയുടെ അശാസ്ത്രീയതയാണ് ഇത്തരത്തിൽ വെള്ളം അകത്തേക്ക് കയറാൻ കാരണമാകുന്നത് എന്ന് ഭക്തജനങ്ങൾ പറയുന്നു. ഇങ്ങനെ തുടർന്നാൽ ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജനങ്ങൾ ആരോപിച്ചു. ഇതിന് ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ പ്രതികരിക്കുമെന്ന് ഉറപ്പാണ്. ചെറിയൊരു മഴ പെയ്യുമ്പോൾ തന്നെ ഭക്തർക്ക് അകത്തേക്ക് കടക്കാനാവാത്ത വിധം വെള്ളം നിറയുന്നു എന്നതാണ്കാണുന്നത്.
No Comment.