വടക്കഞ്ചേരി : മലയാള സാഹിത്യ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദരവ് നല്‍കി. സംസ്ഥാന ദേശീയ ഫിലിം അവാർഡുകൾ നേടിയ തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് കുന്നത്തിനെ അക്കാദമി ആദരിച്ചു. തൃശൂര്‍ ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ സോമന്‍ കടലൂര്‍, കഥാകൃത്ത് രാജേഷ് മേനോന്‍, സംവിധായകനായ പ്രേംചന്ദ് കാട്ടാക്കട, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി വി വിജയന്‍ പയ്യന്നൂര്‍ എന്നിവരും ആദരവ് ഏറ്റു വാങ്ങി.സിനിമാ നടന്‍ ജെയ്‌സ് ജോസ്, നടി മറീന മൈക്കിള്‍, എന്നിവര്‍ പങ്കെടുത്തു .
.
No Comment.