ചെർപ്പുളശ്ശേരി. ടൗൺ നവീകരണത്തിലെ അനാസ്ഥയ്ക്കെതിരെ യുഡിഎഫ് കമ്മിറ്റി ചേർപ്പുളശ്ശേരിയിൽ നടത്തിയ സായാഹ്ന ധർണക്ക് നേരെ
കല്ലെറിഞ്ഞ ഒരാളെ ചെർപ്പുളശ്ശേരി പോലീസ് പിടികൂടി. കരുമാനാംകുറിശ്ശി ബാബുരാജ് എന്ന ആളാണ് ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിലായത്. ഇയാൾ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് നേതാവ് കെ കെ എ അസീസ് പ്രസംഗിക്കുമ്പോൾ ആയിരുന്നു കല്ലേറ് നടന്നത്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
No Comment.