പാലക്കാട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജനമൈത്രി പോലീസ് നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തില്‍ സ്വയം പ്രതിരോധ പരിശീലനം നല്‍കി. വനിത ഉദ്യോഗസ്ഥര്‍. ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്.
എ.എസ്.ഐമാരായ ആറുമുഖന്‍(ജനമൈത്രി അസി. ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍), സരള( ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷന്‍) ജമീല (ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍),് ശ്രീലത (വനിത സെല്‍),സിവില്‍ പോലീസ് ഓഫീസര്‍ ഉഷസ്സ് എന്നിവരാണ് പരിശീലനം നല്‍കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സതീഷ്.കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എസ്.അനില്‍കുമാര്‍,ജൂനിയര്‍ സൂപ്രണ്ട് എസ്.മധു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.അനിത , മെമ്പര്‍മാരായ യു. അനിഷ, എസ് സുജാത, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശെല്‍വി , ഐ.ആര്‍.ടി.സി കോര്‍ഡിനേറ്റര്‍ സി നിഷ എന്നിവര്‍ സംബന്ധിച്ചു.
No Comment.