anugrahavision.com

Onboard 1625379060760 Anu

ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ്റെ “എൻ്റെ വീട്” ഗൃഹ പ്രവേശം.

കൊച്ചി. ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ്റെ എൻ്റെ വീട് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാമത്തെ വീടിൻ്റെ ഗ്രഹപ്രവേശനം ഫെഫ്ക പ്രസിഡൻ്റ് സിബി മലയിൽ നിർവഹിച്ചു. Img 20240906 Wa0087

സ്വന്തമായി വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കാത്ത യൂണിയനിലെ അംഗങ്ങൾക്ക് വീട് എന്ന സ്വപ്നം കൂട്ടായ്മയിലൂടെ വെൽഫെയർ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് എൻ്റെ വീട് പദ്ധതി.ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യത്തെ വീട് ഒറ്റപ്പാലം മയിലുംപുറത്തു പൂർത്തീകരിച്ച് നല്കിയിരുന്നു.

തിരുവനന്തപുരം വെഞ്ഞാറംമൂടിലാണ് രണ്ടാമത്തെ വീട് പണി പൂർത്തിയാക്കി നല്കിയത്.

യൂണിയൻ പ്രസിഡൻ്റ് റെജി യുഎസ്, ജനറൽ സെക്രട്ടറി അനീഷ് ജോസഫ്, ട്രഷറർ സന്തോഷ് കെ കെ ,വൈസ് പ്രസിഡൻ്റുമാരായ ഹസ്സൻ അമീർ ,സജീഷ് കുമാർ,ജോ:സെക്രട്ടറിമാരായ തോമസ് സെബാസ്റ്റ്യൻ, സുജിത്ത് എസ് വി,കമ്മിറ്റി അംഗങ്ങളായ അനി ഗുരുതിപാലാ,ബാബു ഒറ്റപ്പാലം, അരുൺ വല്ലാർപാടം, സുരേഷ് പാലക്കാട് ,രാജേഷ് വി ഡി, ജീവൻ പോൾ, സുരേഷ് കുമാർ, സുദീപ് കെ ഉദയ്, വിഷ്ണു യൂണിയൻ മുൻ പ്രസിഡൻ്റ് ശശി ടി ജി അംഗങ്ങളായ സാഗിരീഷ് ,മനോജ്, അനി പള്ളിച്ചൽ, നിഖിൽ, ലിജിൻ, ഹരിപ്രസാദ്, സന്തോഷ്,ജലീൽ ,അനിൽ രാജൻ ,മനേഷ്, അർഷക്, വിജയകുമാർ, സനൽകുമാർ, ഓഫീസ് മാനേജർ ജിബിൻ എന്നിവർ പങ്കെടുത്തു.

Spread the News
0 Comments

No Comment.