anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സ്വർഗം ” വീഡിയോ ഗാനം റിലീസ് ആയി

അജു വർഗീസ്,ജോണി ആന്റണി,അനന്യ, മഞ്ജു പിള്ളഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
റെജീസ് ആന്റണി സംവിധാനം
ചെയ്യുന്ന
” സ്വർഗം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച “മീനച്ചിലാറിന്റെ തീരം മാമലയോരം…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബിജോയ് വർഗീസ്,വിനീത് തട്ടിൽ,
അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജ,രഞ്ജി കങ്കോൽ,ജയ് ജയ് ഹേ ഫെയിം
കുടശ്ശനാട് കനകം,തുഷാര പിള്ള,ആക്ഷൻ ഹീറോ ബിജു ഫെയിം മേരി ചേച്ചി തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളായ സൂര്യ,മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന,സുജേഷ് ഉണ്ണിത്താൻ,റിതിക റോസ് റെജീസ്,റിയോ ഡോൺ മാക്സ്,സിൻഡ്രല്ല ഡോൺ മാക്സ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ
ഛായാഗ്രഹണം
എസ് ശരവണൻ നിർവ്വഹിക്കുന്നു.
സന്തോഷ് വർമ്മ,ബി കെ ഹരിനാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,
ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിതാര,ബിജിബാൽ,
ജിന്റോ ജോൺ,ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു.
കെ എസ് ചിത്ര, വിജയ് യേശുദാസ്, അഫ്സൽ, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്,അന്ന ബേബി എന്നിവരാണ് ഗായകർ.
ലിസ്സി കെ
ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി,റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റിംഗ്-ഡോൺ മാക്സ്.
കലാ സംവിധാനം- അപ്പുണ്ണി സാജൻ,
മേക്കപ്പ്-പാണ്ഡ്യൻ,
കോസ്റ്റ്യും ഡിസൈൻ,ക്രീയേറ്റീവ് ഡയറക്ടർ-റോസ് റെജീസ്,
ചീഫ് അസ്സോസ്റ്റിയേറ്റ് ഡയറക്ടർ- എ കെ രജിലേഷ്, അസോസിയേറ്റ് ഡയറക്ടർ-ആൻ്റോസ് മാണി,രാജേഷ് തോമസ്,
ഫിനാൻഷ്യൽ കൺട്രോളർ-ഷിജോ ഡോമിനിക്,
പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി,
പ്രൊജക്ട് കോ ഓർഡിനേറ്റർ-സിജോ ജോസഫ് മുട്ടം, പ്രൊജക്ട് ഡിസൈൻ-ജിന്റോ ജോൺ,

സ്റ്റിൽസ്-ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ-അനന്തു.
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ
ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ക്ലീൻ എന്റർടെയ്നർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
ഈരാറ്റുപേട്ട,പാലാ എന്നിവിടങ്ങളിലായിരുന്നു ‘സ്വർഗ’ ത്തിന്റെ ലോക്കേഷൻ.
പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment