anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു*

തിരുവനന്തപുരം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജനറൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു.

2011 മുതൽ 2016 വരെ പിആർഡി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും 2006-ൽ മുഖ്യമന്ത്രിയുടെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ബാലാവകാശ കമ്മിഷൻ, ഹൗസിംഗ് ബോർഡ് എന്നിവിടങ്ങളിൽ പബ്ലിക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പ്ലാനിംഗ് വിഭാഗത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ടാഗോർ തിയേറ്റർ മാനേജർ, വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ, എറണാകുളം, കൊല്ലം മേഖലകളിലെ ഡപ്യൂട്ടി ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Spread the News

Leave a Comment