ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹജീവികൾക്ക് സാന്ത്വനമാവുകയാണ് പടിഞ്ഞാർക്കര
എ. ജെ.ബി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ കൊച്ചുകുട്ടുകാർ. സ്നേഹ സാന്ത്വനം പ്രവർത്തനങ്ങളുടെ ഭാഗമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സ്വരൂപിക്കാൻ അവർ മുന്നിട്ടിറങ്ങി. കുടുക്കകളിലെ കുഞ്ഞു സമ്പാദ്യവും, അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും ചേർത്ത് അവർ ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ഒറ്റപ്പാലം സബ് കളക്ടർക്ക് കൈമാറുകയുണ്ടായി . കുട്ടികളുടെ പ്രവർത്തനങ്ങളെ കളക്ടർ അഭിനന്ദിക്കുകയുണ്ടായി. പ്രധാനാധ്യാപിക ഡി .മിനി സീഡ് കോ ഓർഡിനേറ്റർ എം.അഞ്ജലി ,എം. അഭിജിത്ത് , പി.ടി.എ പ്രസിഡൻ്റ് എ മുഹമ്മദ് യൂനസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
No Comment.