തിരുവനന്തപുരം. മുൻ ഷൊർണൂർ എം എൽ എ യും ഇപ്പോൾ കെ ടി ഡി സി ചെയർമാനുമായ പി കെ ശശിയെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുമെന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുമെന്നും സി പി ഐ എം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പി കെ ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. ഇത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് വിലയിരുത്തിയ സംസ്ഥാന കമ്മിറ്റി പി കെ ശശിക്കെതിരെ ജില്ലാ കമ്മിറ്റി എടുത്ത അച്ചടക്ക നടപടികൾ ശരിവെക്കുകയായിരുന്നു. എന്നാൽ കെ ടി ഡി സി ചെയർമാൻ സ്ഥാനം നിലനിർത്തുമോ എന്ന ചോദ്യത്തിന് അത് സർക്കാർ സംവിധാനം ആണെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. പാർട്ടി സ്ഥാനങ്ങൾ നഷ്ടപ്പെട്ട സ്ഥിതിക്ക് കെ ടി ഡി സി ചെയർമാൻ സ്ഥാനവും നഷ്ടമാകുമെന്ന്
സിപിഎം ന്റെ മുതിർന്ന നേതാക്കൾ പറഞ്ഞു. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതും ശരിയായ നടപടി ആണെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്.
No Comment.