anugrahavision.com

ഐ .എം.എ മുൻ സംസ്ഥാന പ്രസിഡന്റ്ഡോ.കെ.ജയറാം നിര്യാതനായി*

തിരുവനന്തപുരം : ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന പ്രമുഖ സർജൻ പേട്ട പള്ളിമുക്ക് കേരളകൗമുദി -റെയിൽവേ സ്റ്റേഷൻ റോഡ് ഗൗതമയിൽ (കെ.ആർ.എ 108ബി) ഡോ.കെ.ജയറാം (80)നിര്യാതനായി. പരേതരായ ഡോ.കെ.എം.കേശവന്റെയും ഗോമതിയമ്മയുടെയും മകനാണ്. മൃതദേഹം  ഉച്ചയ്ക്ക് 12.30മുതൽ 1.30വരെ ആനയറ ഐ.എം.എ ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച ശേഷം 2.30ന് ശാന്തികവാടത്തിൽ. സംസ്കരിക്കും. ഡോ.ജയറാം 1991ൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ്, 1996ൽ ഐ.എം.എ സംസ്ഥാനപ്രസിഡന്റ്, 2008ൽ ഐ.എം.എ ദേശീയ വൈസ് പ്രസിഡന്റ് എന്നീ പദവികളിലെത്തി. കൽക്കട്ട മെഡിക്കൽ കോളേജിൽ നിന്നും 1967ൽ പഠനം പൂർത്തിയാക്കിയ ഡോ.ജയറാം തുടർന്ന് ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1999ൽ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്.

Spread the News
0 Comments

No Comment.