ചെർപ്പുളശ്ശേരി: ദേശീയ തലത്തിൽ സപ്തംബർ,ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന പാർട്ടി മെമ്പർഷിപ്പ് കാമ്പയിനിൻ്റെ ഭാഗമായി ബി ജെ പി ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു.ജില്ല വൈസ് പ്രസിഡണ്ട് കെ.വി. ജയൻ ഉദ്ഘാടനം ചെയ്തു..മണ്ഡലം പ്രസിഡണ്ട് പി.ജയൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.ഹരിദാസ് സ്വാഗതവും കെ. ബാബുദാസ് നന്ദിയും അറിയിച്ചു.ജില്ല കമ്മിറ്റിയംഗം എ. ശ്രീനാരായണൻ എന്നിവർ സംസാരിച്ചു.
No Comment.