തിരുവനന്തപുരം: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട്‌ലെറ്റ് കവടിയാര്‍ മരപ്പാലത്ത് തുറന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സൂതയുടെ കേരളത്തിലെ രണ്ടാമത്തേതും രാജ്യത്തെ പതിനൊന്നാമത്തെ ഔട്ട്‌ലെറ്റുമാണിത്. പട്ടം- കവടിയാര്‍ റോഡില്‍ മരപ്പാലം ജംഗ്ഷനില്‍ ആങ്കര്‍ ഫിസിയോതെറാപ്പി ആന്‍ഡ് സ്‌പോര്‍ട്‌സ് ഫിറ്റ്‌നെസ് സ്റ്റുഡിയോയ്ക്ക് എതിര്‍വശമാണ് ഔട്ട്‌ലെറ്റ് സ്ഥിതി ചെയ്യുന്നത്. 2016 ല്‍ സുജാത ബിശ്വാസ്, താനിയ ബിശ്വാസ് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച വസ്ത്ര ബ്രാന്‍ഡായ സൂതയ്ക്ക് ഇപ്പോള്‍ കേരളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഔട്ട്‌ലെറ്റ് ഉണ്ട്. കൊച്ചിയിലായിരുന്നു കമ്പനിയുടെ കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നത്. കൊച്ചിക്ക് പുറമെ ഇപ്പോള്‍ ഓണക്കാലത്തോട് അനുബന്ധിച്ച് കേരളത്തിന്റെ തലസ്ഥാന നഗരയില്‍ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സൂതയുടെ സ്ഥാപകരായ സുജാത ബിശ്വാസ്, താനിയ ബിശ്വാസ് എന്നിവര്‍ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ കേരളത്തില്‍ ബിസിനസ് വിപുലീകരിക്കാന്‍ കഴിഞ്ഞത് ഗുണമേന്മയും പ്രൗഢിയുമുള്ള വസ്ത്രങ്ങളെ എക്കാലവും നെഞ്ചിലേറ്റുന്ന മലയാളികള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം ഒന്നുകൊണ്ട് മാത്രമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ‘ഈ ഓണക്കാലത്ത് വൈവിധ്യങ്ങളാര്‍ന്ന വസ്ത്ര ശേഖരമാണ് തിരുവനന്തപുരത്തുകാര്‍ക്കായി സുത ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പരമ്പരാഗത തുണിത്തരങ്ങളിലും നെയ്തുവിദ്യയിലും ശ്രദ്ധയൂന്നുന്ന സൂതയുടെ ഷോറൂമില്‍ വിവിധ ഡിസൈനിലുള്ള സാരികള്‍,ബ്ലൗസ്, കുര്‍ത്ത സെറ്റ്, മെന്‍സ് വെയര്‍, വസ്ത്രങ്ങള്‍ എന്നിവ ലഭ്യമാണ്’- ഫ്രാഞ്ചൈസി ഓണര്‍ ശില്‍പ ഉദയകുമാര്‍ പറഞ്ഞു. കുറഞ്ഞ വിലയില്‍ നല്ല വസ്ത്രങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ രാജ്യത്തുടനീളം 17,000 നെയ്തുകാരാണ് സൂതയുടെ ഉപഭോക്താക്കള്‍ക്കായി വസത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
No Comment.