ചെറുമുണ്ടശ്ശേരി യു .പി സ്കൂളിൽ കുട്ടികൾ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ആവേശമായി. വിഷരഹിതമായ ഭക്ഷണം എന്ന ലക്ഷ്യത്തോടെ അമ്പലപ്പാറ കൃഷിഭവനുമായി സഹകരിച്ചാണ് വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടമൊരുക്കിയത്. വെണ്ട, പയർ, വഴുതന, പച്ചമുളക് ,വെള്ളരി, കുമ്പളം, മത്തൻ, തക്കാളി തുടങ്ങി വ്യത്യസ്തയിനം പച്ചക്കറികളാണ് കൃഷി ചെയ്തത്. നാലു വിളവെടുപ്പുകളിലായി 30 കിലോയിലധികം വിഷരഹിത പച്ചക്കറി കുട്ടികൾക്ക് വിളയിച്ചെടുക്കാനായി. അമ്പലപ്പാറ കൃഷി അസിസ്റ്റന്റ് ആർ കെ പ്രമോദ് കൃഷ്ണൻ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. മഞ്ജു, കാർഷിക ക്ലബ്ബ് കൺവീനർ എൻ. അച്യുതാനന്ദൻ, പഞ്ചായത്തിലെ മികച്ച കുട്ടി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട എൻ. റിഷാന ഫാത്തിമ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
No Comment.