വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിലെ സ്ക്കൂൾ കലോത്സവം പലമ -യുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും നബാർഡ് റിട്ടയേർഡ് ജനറൽ മാനേജരുമായ ഡോ.ടി.വിലാസ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിജിറ്റൽ പത്രം ജൂലൈ ലക്കം നബാർഡ് റിട്ടയേർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ഉഷ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ശശികുമാർ, ടി.വിജയനുണ്ണി, എൻ.സുജിത, കെ.വിഅഭിനവ് കൃഷ്ണ,കെ.കെ രത്ന കുമാരി കെ.അജിത് തമ്പാൻ എന്നിവർ പ്രസംഗിച്ചു.
No Comment.