anugrahavision.com

Onboard 1625379060760 Anu

അക്കൗണ്ടന്റ് നിയമനം പെരിന്തൽമണ്ണയിൽ

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം പെരിന്തല്‍മണ്ണ ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. പെരിന്തല്‍മണ്ണ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. പ്രായം 20 നും 35 നും മധ്യേ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പെരിന്തല്‍മണ്ണ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ആഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2733470.

Spread the News
0 Comments

No Comment.