നെല്ലായ : വയനാട് ദുരിതാശ്വസ നിധിയിലേക്ക് 5 വയസ്സുകാരൻ ഇഹ്സാൻ മാടാലയുടേയും 8 വയസുകാരൻ മുഹമ്മദ് സനാഹിൻ്റെയും ഹുണ്ടിക ശേഖരം നൽകി മാതൃകയായി. മോളൂർ കുണ്ടു പള്ളിയാലിൽ മുഹമ്മദ് റഫീഖ് മകൻ മുഹമ്മദ് സനാഹ് ടോയ് കാർ വാങ്ങിക്കാൻ ഒരു കൂട്ടിയ പണമാണ് മുസ്ലിം ലീഗിൻ്റെ ഫോർ വയനാട് പദ്ധതിയിലേക്ക് സംഭാവനയായി നൽകിയത്. നെല്ലായ ഗ്രാമ പഞ്ചായത്ത് മെമ്പർ മാടാല മുഹമ്മദലിയുടെ പുത്രൻ 5 വയസുകാരൻ ഇഹ്സാൻ മാടാലയും സമ്പാദ്യ ശീലത്തിൻ്റെ ഭാഗമായി ഒരുക്കുട്ടിയ തൻ്റെ ഉണ്ടികശേഖരം പദ്ധതിയിലേക്ക് സംഭാവന ചെയ്തു. ജില്ലാ ലീഗ് പ്രസിഡണ്ട് മരക്കാർ മാരായമംഗലം കുട്ടികളിൽ നിന്നും ഹുണ്ടിക ഏറ്റ് വാങ്ങി. സമൂഹവും സമുദായവും സഹജീവികളോട് കാണിക്കുന്ന ചേർത്ത് പിടിക്കൽ മനോഭാവം കുരുന്ന് ഹൃദയങ്ങളിലും വ്യാപിച്ച് കാണുന്നത് പ്രതീക്ഷ നൽകുന്ന സംഭവങ്ങളാണ്. ഇത്തരം കുരുന്നുകൾ കുടുംബത്തിനും നാടിനും സമൂഹത്തിനും ഗുണകരമാകുമെന്ന് മരക്കാർ മാരായമംഗലം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എം.ടി.എ. നാസർ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മാടാല മുഹമ്മദലി, പഞ്ചായത്ത് ലീഗ് ട്രഷറർ എം.കെ. ജാഫർ, മണ്ഡലം യുത്ത് ലീഗ് സെക്രട്ടറി പി. ഖാദർ, കെ.എം. സി. സി. നേതാക്കളായ വി.ടി. ഹംസ, കെ.ടി. കുഞ്ഞിമുഹമ്മദ് (കുട്ടി), വി.പി. അലി, വി.പി. റസാഖ്, കെ.പി. റഫീഖ്, വി.പി. മുസ്തഫ, കെ.പി. മൊയ്തീൻ പങ്കെടുത്തു.
No Comment.