അടയ്ക്കാപുത്തൂർ. ശബരി പി ടി ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ വിന്നേഴ്സ് ഡേ 2024 സംഘടിപ്പിച്ചു. എസ്എസ്എൽസി പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സ്കൂൾ മാനേജ്മെന്റ് ക്യാഷ്പ്രൈസ്, റിസ്റ്റ് വാച്ച് എന്നിവ വിതരണം ചെയ്തു. പി . മമ്മി കുട്ടി എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയലക്ഷ്മി അധ്യക്ഷയായി. ശബരി ചാരിറ്റബിൾ മാനേജിംഗ് ട്രസ്റ്റി പി ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം കെ ശ്രീധരൻ, വാർഡ് മെമ്പർ കെ പ്രേമ, പിടിഎ പ്രസിഡന്റ് കെ ടി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ടി. ഹരിദാസൻ തുടങ്ങി നിരവധി പേർ പ്രസംഗിച്ചു.
No Comment.