പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, പനമണ്ണ, ചളവറ, അലനല്ലൂർ ഭാഗങ്ങളിൽ ഉണ്ടായ ശബ്ദവും മുഴക്കവും കെ .എഫ്.ആർ.ഐയിൽ സ്ഥാപിച്ചിട്ടുള്ള നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ സിസ്മോഗ്രാഫിൽ ഭൂകമ്പമായി രേഖപ്പെടുത്തിയിട്ടില്ല എന്ന് ജിയോളജി വിഭാഗം ജില്ല ഓഫീസർ എം.വി വിനോദ് അറിയിച്ചു. മുഴക്കം എന്തുകൊണ്ടാണെന്നത് സംബന്ധിച്ച് കൂടുതൽ വിശകലനങ്ങളും പരിശോധനകളും നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ നടന്നു വരികയാണെന്നും ജിയോളജി വിഭാഗം ജില്ലാ ഓഫീസർ അറിയിച്ചു .
No Comment.