വയനാട് : ദുരന്ത ഭൂമിയിൽ തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ട തയ്യൽ തൊഴിലാളികൾക്ക് ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ ( FITU ) സംസ്ഥാന കമ്മിറ്റി തൊഴിൽ സംരംഭങ്ങളും തൊഴിലുപകരണങ്ങളും സംഘടിപ്പിച്ച് നൽകുമെന്നും
വയനാട് ദുരന്തമുണ്ടായി പത്ത് ദിവസം പിന്നിട്ട സാഹചര്യത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ദുരന്ത ഭൂമിയിൽ കർമ്മ നിരതരായ സന്നദ്ധ സംഘടനകളുടെ കൂടി പങ്കാളിത്തത്തോടെ സർക്കാർ വേഗത്തിലാക്കണമെന്നും ദുരിത ബാധിതരായ ക്ഷേമനിധി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് തൊഴിലുപകരണങ്ങളും പ്രത്യേക സാമ്പത്തിക സഹായവും ബോർഡുകൾ അനുവധിക്കണമെന്ന് മേപ്പാടിയിലെ വിവിധ ക്യാമ്പുകൾ സന്ദർശിച്ചുകൊണ്ട്
ടൈലറിങ്ങ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ഹംസ എളനാട് പറഞ്ഞു.
വയനാട് ദുരന്ത ബാധിതർക്കായ് യൂണിയൻ സംസ്ഥാന കമ്മിറ്റി സമാഹരിച്ച വിഭവങ്ങൾ വയനാട് മേപ്പാടിയിലെ ടീം വെൽഫെയറിൻ്റ ദുരിതാശ്വാസ സെല്ലിലെത്തി കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സൈദാലി വലമ്പൂർ, എഫ് ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സരസ്വതി വലപ്പാട്, യൂണിയൻ ജില്ലാ പ്രസിഡന്റ് സെക്കീന പികെ,മലപ്പുറം ജില്ലാ ട്രഷറർ പി.ടി. അബൂബക്കർ, എഫ് ഐ ടി യു ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് കാട്ടൂർ, കെ. പി. ഷബീർ, അഫ് ലം പെരുമ്പിലാവ്, മുഹമ്മദ് നിയാസ് എന്നിവർ സംബന്ധിച്ചു.
No Comment.