anugrahavision.com

Onboard 1625379060760 Anu

ഏറ്റവും വലിയ വിലക്കുറവുമായി ഓക്സിജനില്‍ ന്യൂ ജെന്‍ ഓണം ഓഫര്‍; ബമ്പര്‍ സമ്മാനമായി 25 സ്വിഫ്റ്റ് കാറുകള്‍

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് & ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് ഡീലറായ ഓക്‌സിജനില്‍ ന്യൂജെന്‍ ഓണം സെയില്‍ ഓഫറുകള്‍ ആരംഭിച്ചു. വന്‍ വിലക്കുറവും മികച്ച ഓഫറുകളുമാണ് പ്രധാന ആകര്‍ഷണം. ഓക്‌സിജന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഓണം ഫെസ്റ്റിവല്‍ എന്നിവയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകളാണ് ബമ്പര്‍ സമ്മാനമായി ഒരുക്കിയിരിക്കുന്നത്.

ദിവസേന ഭാഗ്യശാലിക്ക് 100% ക്യാഷ്ബാക്കും തിരഞ്ഞെടുക്കുന്ന 100 ഭാഗ്യശാലികള്‍ക്ക് സൗജന്യ റിസോര്‍ട്ട് താമസ പാക്കേജ്, 50 സൗജന്യ സ്മാര്‍ട്ട് ഹോം അപ്‌ഗ്രേഡ്, ഭാഗ്യശാലികള്‍ക്ക് സൗജന്യ വിദേശ യാത്രകള്‍ കൂടാതെ മറ്റനേകം സമ്മാനങ്ങളും ലഭിക്കും. ഓണ്‍ലൈനിനെ വെല്ലുന്ന വിലക്കുറവില്‍ ലാപ്‌ടോപ്പുകളും സ്മാര്‍ട്ട്‌ഫോണുകളും നിരവധി ഓഫറിലും ആനുകൂല്യങ്ങള്‍ക്കും ഓണം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഓക്‌സിജനില്‍ നിന്ന് വാങ്ങാനാകും.

499 രൂപ മുതലുള്ള ഫീച്ചര്‍ ഫോണുകള്‍, 8999 രൂപ മുതല്‍ 5 ജി സ്മാര്‍ട്ട്ഫോണുകള്‍, 3999 രൂപ മുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം 14,990 വരെ വിലയുള്ള സുനിശ്ചിത സമ്മാനവും തിരഞ്ഞെടുക്കപ്പെട്ട ലാപ്ടോപ്പുകള്‍ക്കൊപ്പം 20,000 വരെ വിലയുള്ള സുനിശ്ചിത സമ്മാനവും ലഭിക്കും. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട ഹോം അപ്ലയന്‍സസ് വാങ്ങുന്നവര്‍ക്ക് 14,990 വരെ വിലയുള്ള സുനിശ്ചിത സമ്മാനങ്ങളുമുണ്ട്. നാലു വര്‍ഷം വരെ വാറന്റിയുള്ള എല്‍ഇഡി ടിവികള്‍ 6490 രൂപ മുതല്‍ ഈ ഓണം ഫെസ്റ്റിവലില്‍ ഓക്‌സിജനില്‍ നിന്നും സ്വന്തമാക്കാം. ഏസികള്‍ 45% വരെയും ഗാഡ്ജറ്റ്‌സ് & ആക്‌സസറീസ് 70% വരെയും വിലക്കുറവിലാണ് വില്‍ക്കുന്നത്. ബജാജ്, എച്ച് ഡി എഫ് സി, എച്ച് ഡി ബി, ഐ ഡി എഫ് സി, ഡി എം ഐ തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌പെഷ്യല്‍ ഇ എം ഐ ഓഫറുകള്‍ ലഭ്യമാണ്. പഴയ ഫോണ്‍, ടിവി, ഫ്രിഡ്ജ്, തുടങ്ങിയ പ്രോഡക്റ്റുകള്‍ എക്സ്‌ചേഞ്ച് ഓഫറില്‍ വാങ്ങുവാനും ഓക്‌സിജന്‍ അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9020100100.

Spread the News
0 Comments

No Comment.