anugrahavision.com

Onboard 1625379060760 Anu

സിക്കാഡ” ആഗസ്റ്റ് 9-ന്.

“ഗോൾ” ഫെയിം രജിത്ത് സി ആർ, ഗായത്രി മയൂര, ജെയ്‌സ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന “സിക്കാഡ ” എന്ന പാന്‍ ഇന്ത്യന്‍ സിനിമ
ആഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.
സര്‍വവൈവല്‍ ത്രില്ലർ ചിത്രമായ “സിക്കാഡ”
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് നിര്‍മിക്കുന്നത്. ‘സിക്കാഡ’യുടെ രചനയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് ഇടവന തന്നെയാണ്. നാലുഭാഷകളിലും വ്യത്യസ്തഗാനങ്ങളുമായാണ് സിക്കാഡ എത്തുക എന്ന പ്രത്യേകതയുമുണ്ട്.
തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍,ഗോപകുമാര്‍ പി എന്നിവര്‍ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം
നവീന്‍ രാജ് നിര്‍വഹിക്കുന്നു. എഡിറ്റിംങ്-ഷൈജിത്ത് കുമരന,ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റർ-സുജിത് സുരേന്ദ്രൻ, ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ–എസ്.എ. സ്റ്റുഡിയോ, കലാസംവിധാനം–ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ ,മേക്കപ്പ്-ജീവ. കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ ലൈന്‍ പ്രൊഡ്യൂസര്‍–ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ,സ്റ്റില്‍സ്–അലന്‍ മിഥുൻ,പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്,പി ആര്‍ ഒ– എ.എസ്. ദിനേശ്

Spread the News
0 Comments

No Comment.