anugrahavision.com

ഒരുമ ട്രാന്‍സ്‌ജെന്‍ഡര്‍ കാന്റീന്‍ ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

പാലക്കാട്‌. സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌നേഹം ഒരുമ ട്രാന്‍സ്‌ജെന്‍ഡര്‍ കാന്റീനിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം ജീവനക്കാര്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച 10000/- ജില്ലാ കളക്ടര്‍ക്ക് കാബിനില്‍ എത്തി കൈമാറി. വര്‍ഷ നന്ദിനി,രമ്യ രമേഷ്,പി.കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ജില്ല കലക്ടര്‍ക്ക് തുക കൈമാറിയത്.

2022-ല്‍ ഒരുമ കാന്റീന് സംസ്ഥാനതല അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2019-ല്‍ ജില്ലാ പഞ്ചായത്ത് ഫണ്ടിലാണ് കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് നിലവില്‍ കാന്റീന്‍ പ്രവര്‍ത്തിച്ചു വരുന്നത്.

Spread the News
0 Comments

No Comment.