തിരുവില്വാമല : തരൂരിൽ ഫാമിൽ പുഴവെള്ളം കയറി വ്യാപകനാശ നഷ്ടം കോഴികളും താറാവുകളും കൂട്ടത്തോടെ ചത്തൊടുങ്ങി. മീനുകൾ ഒലിച്ചു പോയി. കഴിഞ്ഞ ദിവസം ഗായത്രിപുഴ കരകവിഞ്ഞൊഴുകിയതോടെ ഉണ്ടായ പ്രളയത്തിൽ തരൂരിലും വ്യാപക നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്. തരൂർ ഒന്നാം വാർഡിലെ പടിഞ്ഞാറ്റേമുറിയിൽ ശ്രീ ചിത്തിര എന്ന ഫാമാണ് പൂർണ്ണമായും വെള്ളത്തിനടിയിലായത്. ഫാമിനകത്തുണ്ടായിരുന്ന താറാവ്, കോഴി കൂട്ടങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. വിൽപ്പനയ്ക്ക് പാകമായ വളർത്തുമീനുകൾ പുഴവെള്ളത്തിൽ ഒഴുകിപോയി. പ്രവാസിയും കർഷകനും ഫാമിൻ്റെ ൻ്റെ മാനേജിംങ്ങ് ഡയറക്ടറുമായ എം. പ്രഹ്ളാദൻ്റെ ഫാമാണ് പുഴയെടുത്തത്. ഫാമിൽ കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന ഷെഡുകൾ പൂർണ്ണമായും നിലംപതിച്ചു. കൂടാതെഫാമിൽ ശേഖരിച്ചു വെച്ച തീറ്റകളും എല്ലാം നഷ്ടമായി. ഫാമിനോട് ചേർന്നുള്ള ഇവിടുത്തെ ജീവനക്കാരുടെ വീടുകളിലും വെള്ളം കയറി. പുലർച്ചെ വെള്ളം കയറുന്നത് അറിഞ്ഞ് ഇവിടെയുണ്ടായിരുന്ന 6 ജീവനക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രവാസികളുടെ കൂട്ടായ്മ മൂന്ന് ഏക്കർ നെൽകൃഷിയോടപ്പം തുടങ്ങിയ ഫാമിൻ്റെ നാശം മൂലം 50 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നുണ്ട്. പ്രവാസ ജീവിതത്തിൽ നിന്നും മറ്റും സ്വരൂപിച്ചുണ്ടാക്കിയ തുക കൊണ്ട് ഉപജീവനം മാർഗം കണ്ടെത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്ന പ്രഹ്ലാദനും കൂട്ടുകാർക്കും കനത്ത തിരിച്ചടിയാണ് കാലവർഷത്തിലെ പ്രളയം നൽകിയിട്ടുള്ളത്. ദുരന്തം വിലയിരുത്തുവാനായി വന്നെത്തിയ തരൂർ വില്ലേജ് ഓഫീസർ കെ എൻ താര , തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. രമണി, വൈസ് പ്രസിഡൻറ് ഷക്കീർ, ഒന്നാം വാർഡ് ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെന്താമരാക്ഷൻ, ശ്രീ ചിത്തിര ഫാം ഡയറക്ടർ രാഹുൽ രാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ് മോഹൻ, ഹെഡ് ക്ലാർക്ക് സജിത.മുൻ പഞ്ചായത്ത് പ്രസിഡൻറ് അനിൽ, കെ എസ് എസ് എ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ മമ്മു, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് നിഷാന്ത് തുടങ്ങിയവർ ഫാം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി തുടർ നടപടികൾ സ്വീകരിച്ചു.
No Comment.