anugrahavision.com

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍*: *രക്ഷാദൗത്യത്തിന് 1769 സേനാംഗങ്ങള്‍*

മുണ്ടക്കൈ – ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേര്‍. തമിഴ്നാട്,കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, കര-വ്യോമ-നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. എന്‍. ഡി.ആര്‍.എഫിലെ 90 പേരും കരസേനയിലെ 120 പേരും ഡിഫന്‍സ് സെക്യൂരിറ്റിയസിലെ 180 പേരും കോസ്റ്റ് ഗാര്‍ഡിലെ 11 പേരും നാവിക സേനയിലെ 68 പേരും ഫയര്‍ഫോഴ്സിലെ 360 ഉും കേരള പോലീസിലെ 866 പേരും തമിഴ്‌നാട് ഫയര്‍ഫോഴ്‌സ്, എസ്.ഡി.ആര്‍.എഫ് സേനയില്‍ നിന്നും 60 പേരടങ്ങുന്ന ടീമും ഇടുക്കി എച്ച്.എ.ടി യില്‍ നിന്നും 14 പേരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. Img 20240801 Wa0112മിലിട്ടറി എന്‍ജിനീയറിങ് വിഭാഗം, ടെറിറ്റോറിയല്‍ ആര്‍മി വിഭാഗം, ഡോഗ് സ്‌ക്വാഡിന്റെ സേവനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ട്. കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വി.ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.p

Spread the News
0 Comments

No Comment.