ചെർപ്പുളശ്ശേരി നഗരസഭ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കംഫർട്ട് സ്റ്റേഷനിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. പ്രതിഷേധം ചെർപ്പുളശ്ശരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിനോദ് കളത്തോടി ഉദ്ഘാടനം ചെയ്തു. ഷമീർ ഇറക്കിങ്ങൽ,ശിഹാബ് മുളഞ്ഞൂർ,അർജുൻ അശോക്,ആഷിക് വിട്ടീക്കാട്, അഭിനന്ദ് ചിങ്ങനാടി, ഷഫീഖ് മഞ്ജക്കൽ, സംജീദ് നടുവട്ടം, ഷാനിൽ, ഷഹീർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
No Comment.