മാനന്തവാടി നിയോജക മണ്ഡലത്തിലെ ഹിൽ ഹൈവേ പദ്ധതി 2025 ഓടെ പൂർത്തികരിക്കുമെന്ന് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തി അവലോകന യോഗം. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുലിക്കാട് കടവ് പാലം 2025 മാർച്ച് മാസത്തോടെ പൂർത്തീകരിക്കാൻ പ്രവൃത്തി വേഗത്തിലാക്കണമെന്ന് മന്ത്രി നിർദേശിച്ചു. നെട്ടറ പാലം നവംബറിൽ പൂർത്തീകരിക്കുമെന്നും കുഞ്ഞോം-നിരവിൽ പുഴ- ചുങ്കക്കുറ്റി റോഡ് പ്രവൃത്തി ഓഗസ്റ്റിൽ ആരംഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. മാനന്തവാടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടം, കോർട്ട് കോംപ്ലക്സ്, എൻജിനീയറിങ് കോളേജ് സെൻട്രൽ ലൈബ്രറി, വാളാട് പി.എച്ച്.സി കെട്ടിടം ടെണ്ടർ പ്രവർത്തികൾ വേഗത്തിലാക്കാനും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. മാനന്തവാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന സി.എം.ടി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.🙏🏻
No Comment.