anugrahavision.com

Onboard 1625379060760 Anu

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന്റെ തുടക്കം ഇന്ന്(ജൂലൈ 26)* *പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫയൽ

കൊച്ചി. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫയ അദാലത്തിന് ഇന്ന്(ജൂലൈ 26) തുടക്കമാകും. മധ്യ മേഖല അദാലത്ത് എറണാകുളം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 ന് തുടക്കമാകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാഭ്യാസ ഓഫീസുകളിൽ
തീർപ്പാകാതെ ശേഷിക്കുന്ന ഫയലുകളുടെ ആകെ എണ്ണം അറുപത്തി മൂവായിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് (63,924) ആണ്. സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന
വിദ്യാഭ്യാസ ഓഫീസുകളെ മൂന്ന് മേഖലകളായി തിരിച്ച് 2024 ജൂലൈ 26 ഓഗസ്റ്റ് 5, ഓഗസ്റ്റ് 17 എന്നീ തീയതികളിൽ യഥാക്രമം എറണാകുളം, കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ വച്ച്
അദാലത്തുകൾ സംഘടിപ്പിക്കും

ഓഗസ്റ്റ് 5 ന് കൊല്ലം ജില്ലയിലെ സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി
സ്‌കൂളിൽ വെച്ച് രണ്ടാം ഘട്ട ഫയൽ അദാലത്തും,
ഓഗസ്റ്റ് 17 ന് കോഴിക്കോട് ജില്ലയിലെ കാരപ്പറമ്പ് ഗവണ്മെൻറ് ഹയർസെക്കൻഡറി
സ്‌കൂളിൽ വെച്ച് മൂന്നാം ഘട്ട ഫയൽ അദാലത്തും സംഘടിപ്പിക്കും.
എറണാകുളം ജില്ലയിൽ വച്ച് നടക്കുന്ന ആദ്യഘട്ട ഫയൽ അദാലത്തിൽ എറണാകുളം,
തൃശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം
തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളെയും,
കൊല്ലം ജില്ലയിൽ വെച്ച് നടക്കുന്ന രണ്ടാം അദാലത്തിൽ തിരുവനന്തപുരം, കൊല്ലം,
ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളെയും,
കോഴിക്കോട് ജില്ലയിൽ വെച്ച് നടക്കുന്ന
മൂന്നാം ഘട്ടം ഫയൽ അദാലത്തിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളെയുമാണ് അദാലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Spread the News
0 Comments

No Comment.