പെരിന്തൽമണ്ണ. നിപ്പ രോഗ വ്യാപനത്തെ കുറിച്ച് ഭയം വേണ്ട ജാഗ്രത മതിയെന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെഡോക്ടർ ദീപു പറയുന്നു. നിപ്പ ബാധിച്ചു മരിച്ച കുട്ടിയെ ചികിത്സിച്ച ഡോക്ടറാണ് ദീപു. ഡോക്ടറുടെ കുറിപ്പ് ഇങ്ങിനെ ‘
അതീവജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കേണ്ട സമയമാണിത്. തികച്ചും ദു:ഖകരമായ ഒരു വാർത്തയാണ്, നമ്മുടെ നാട്ടിലെ ഒരു കുട്ടി നിപ്പ വൈറസ് ബാധയേറ്റ് മരണപ്പെട്ടു എന്നത്. ജൂലൈ 15 തിങ്കളാഴ്ച വൈകുന്നേരം 8.30 ഓട് കൂടിയാണ് പാണ്ടിക്കാട് PKM ഹോസ്പിറ്റലിൽ നിന്ന് റെഫർ ചെയ്ത് ഈ കുട്ടി നമ്മുടെ ഹോസ്പിറ്റൽ emegency വിഭാഗത്തിൽ എത്തുന്നത് . PKM ഹോസ്പിറ്റലിൽ നിന്ന് പീഡിയാട്രീഷ്യൻ മുൻകൂട്ടി അറിയിച്ചത് കൊണ്ട് മസ്തിഷ്ക ജ്വരം സംശയിക്കുന്ന രോഗികളെ സ്വീകരിക്കുന്ന എല്ലാ മുൻകരുതലും എടുത്താണ് കുട്ടിയെ നോക്കിയിരുന്നത് . രോഗിയെ സ്വീകരിച്ച പീഡിയാട്രിക് റസിഡന്റ് dr മാസ്ക് um ഗ്ലോവ്സ് ഉം ധരിച്ചാണ് കുട്ടിയെ നോക്കിയത് . വരുമ്പോൾ അപസ്മാരം ശേഷം ഉണ്ടാവാറുള്ള മയക്കത്തിൽ ആയിരുന്നെങ്കിലും പൂർണ അബോധാവസ്ഥയിൽ ആയിരുന്നില്ല . പിന്നീട് മാസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണം ആയത് കൊണ്ട് നേരെ MRI സ്കാൻ എടുത്ത് പീഡിയാട്രിക് ICU വിലേക്ക് മാറ്റി .അപ്പോഴേക്കും കുട്ടി പൂർണ അബോധാവസ്ഥയിൽ എത്തിയിരുന്നു .അപ്പോൾ തന്നെ വെന്റിലേറ്റർ ലേക്ക് മാറ്റേണ്ടി വന്നു . ഞാൻ തന്നെ നേരിട്ട് ആണ് സ്റ്റാഫ് ൻറെ സഹായത്തോടെ വെന്റിലേറ്ററിലെക്ക് മാറ്റിയത് .പീഡിയാട്രിക് ICU വിൽ സ്വീകരിക്കുമ്പോഴും പരിചരിക്കുമ്പോളും എല്ലാ സ്‌റ്റാഫ് ഉം യൂണിവേഴ്സൽ precautions (മാസ്ക് , glove , sanitizer മുതലായവ ഉപയോഗിക്കുക ) എടുത്തിരുന്നു .കുട്ടി പനി തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് കുളത്തിൽ കുളിച്ച വിവരം കിട്ടിയത് കൊണ്ട് വൈറൽ മസ്തിഷ്‌ക ജ്വരവും അമീബിക് മസ്തിഷ്ക ജ്വരവും ആണ് ആദ്യം സംശയിച്ചത് . MRI യിൽ മസ്തിഷ്ക ജ്വരങ്ങൾ ഇൽ കാണുന്ന മാറ്റങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു . ന്യൂറോളജിസ്റ് dr അപ്പോൾ തന്നെ കാണുകയും , രോഗ നിര്ണയത്തിനായി അപ്പോൾ തന്നെ നട്ടെല്ലിൽ നിന്നും നീര് കുത്തി എടുക്കുകയും ചെയ്തു . അതിൽ നടന്ന പരിശോധനയിൽ അമീബിക് എന്സഫലൈറ്റിസ് ൻറെ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു . കൂടുതൽ വൈറസ് ടെസ്റ്റുകൾ ചെയ്യാനായി ആ സാംപിൾ കാലിക്കറ്റ് ലാബിലേക്ക് അയക്കുകയും ചെയ്തു . കുട്ടിയുടെ അവസ്ഥ മോശം ആയിക്കൊണ്ടിരുന്നു . blood ടെസ്റ്റുകളിൽ ചെള്ള് പനിയുടെ യും dengue പനിയുടെയും ലക്ഷണം ഉണ്ടായിരിന്നു . dengue പനി ടെസ്റ്റ് രണ്ട് തവണ നെഗറ്റീവ് ആയിരുന്നു . ചെള്ള് പനി ടെസ്റ്റ് റിപ്പോർട്ട് സമയം എടുക്കുമെന്നതിനാൽ മരുന്ന് ചൊവ്വാഴ്ച രാവിലെ തന്നെ തുടങ്ങി . കണ്ടിഷൻ മോശമായത് കൊണ്ട് ഓട്ടോഇമ്മ്യൂൺ എന്സഫലൈറ്റിസ് എന്നാ അസുഖ ലക്ഷണം കണ്ടത് കൊണ്ടും അതിനുള്ള മരുന്നും തുടങ്ങി .എല്ലാ ഗുരുതരാവസ്ഥയിലുള്ള മസ്തിഷ്ക്ക ജ്വരത്തിന് കൊടുക്കുന്ന ചികിത്സ കളും സപ്പോർട്ടീവ് കെയർ ഉം തുടർന്ന് പൊന്നു . ബുധനാഴ്ച രാത്രി ആണ് kozhilkkod അയ്ച്ച വൈറോളജി റിപ്പോർട്ട് എല്ലാം നെഗറ്റീവ് ആയി വന്നത് . ബുധനാഴ്ച തന്നെ എടുത്ത രണ്ടാമത്തെ MRI യിൽ അദ്യത്തെ തിലും കുറച്ചു കൂടി തല ചോറിന്റെ അവസ്ഥ മോശം ആയ രീതിയിൽ ആയിരുന്നു . തുടർന്ന് nipah പോലെ ഏതെങ്കിലും rare വൈറസ് ആണെന്ന സംശയത്തിൽ പുണെ വൈറോളജി ലാബ് ഇൽ ബന്ധപ്പെടുകയും , മലപ്പുറം ഡിഎംഒ ഓഫ്‌സിൽ അറിയിച്ച ശേഷം നട്ടെല്ലിലെ നീരും , സീറും സാമ്പിൾ ഉം പുണെ യിലേക്ക് വ്യാഴാഴ്ച തന്നെ നേരിട്ട് അയക്കുകയും ചെയ്തു . കുട്ടിയുടെ ഗുരുതരാവസ്ഥ അങ്ങനെ തന്നെ തുടരുകയും വെള്ളിയാഴ്ച ഉച്ച കഴിഞ് കാലിക്കറ്റ് ആസ്റ്റർ mims ഹോസ്പിറ്റലിലേക്ക് refer ചെയ്യുകയും ചെയ്തു .തുടർ ചികിത്സ മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ലും ആയിരുന്നു .കുട്ടിക്ക് രോഗം തുടങ്ങി 11ആം ദിവസം ആയിട്ടും നാട്ടിൽ വേറെ ആർക്കും ആ രോഗ ലക്ഷണം വരാത്തത് കൊണ്ട് തന്നെ ഒരു community Spread ഇതുവരെ ഉണ്ടായിട്ടില്ല എന്ന് നമുക്ക് ഏകദേശം ഉറപ്പിക്കാം. ആരും panic ആകേണ്ട ആവശ്യമില്ല. എന്നാൽ നിതാന്ത ജാഗ്രത അനിവാര്യമാണ്. വ്യക്തിശുചിത്വത്തിൽ നാം മുൻഗണന നൽകണം. Social responsibility മറക്കരുത്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക .ചികിത്സ നൽകുമ്പോൾ ഞങ്ങൾ എല്ലാ precaution എടുത്തിരുന്നെങ്കിലും ആരോഗ്യ വകുപ്പിൻറെ നിർദ്ദേശപ്രകാരം ഞാൻ quarentinil ആണ്. ഈ പീരീഡ് ഇൽ
മൗലാനാ ഹോസ്പിറ്റലിൽ ചികിൽത്സ തേടിയിട്ടുള്ളവരോ അല്ലാതെ എന്നെ കാണി ച്ചിട്ടുള്ളവരോ യാതൊരു രീതിയിലും ഭയപ്പെടേണ്ടതില്ല . കാരണം ആ കുട്ടി ഐസിയുവിൽ ചികിൽത്സയിൽ ആയിരുന്നു ,അല്ലാതെ വന്ന ആരോടും contact ഇല്ല . പിന്നേ covid പോലെ പെട്ടന്ന് പടരുന്നതല്ല Nipah .ഇത് close contact ഉള്ളവർക്ക് മാത്രമേ കിട്ടാൻ സാധ്യത ഉള്ളു . പിന്നേ ഞാൻ മാസ്ക് ധരിച്ചേ രോഗിയെ നോക്കാറുള്ളു , അതുകൊണ്ട് അങ്ങനെയുള്ള റിസ്ക് ഉം ഇല്ല . quarantine ഇൽ ആയത് കൊണ്ട് ചികിത്സാസംബന്ധമായ ഏത് ആവശ്യങ്ങൾക്കും ഫോണിലൂടെയോ whats ap ലൂടെയോ ബന്ധപ്പെടാവുന്നതാണ്.
ആ കുട്ടിയുടേ കുടുംബത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
Dr Dipu K
Moulana Hospital
പെരിന്തൽമണ്ണ
No Comment.