നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ആരംഭിച്ച ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ നിർവ്വഹിച്ചു .
മലേഷ്യൻ റെഡ് എന്ന ഇനം ഡ്രാഗൺ ഫ്രൂട്ട് ആണ് കൃഷി ചെയ്തത്. 450 തൈകൾ ആണ് 2023 ഏപ്രിൽ മാസത്തിൽ നട്ടത് .750 ഗ്രാം വരെ തൂക്കം ലഭിക്കുന്നുണ്ട്. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയിലും ഈ വിദേശി ഇനം പഴവർഗ്ഗം നല്ല പോലെ വളരുന്നുണ്ട്.രോഗ കീട ബാധകൾ തീരെ കുറവാണ് എന്നതും എടുത്തു പറയേണ്ടതാണ്.
ഇതോടനുബന്ധിച്ച് തരിശ് രഹിത ഫാം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിൻ്റെ ഭാഗമായി സംസ്കരണത്തിനും മൂല്യ വർദ്ധനക്കും ഏറെ സാധ്യതയുള്ള ചോക്കലേറ്റ് ഉൾപ്പെടെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിള എന്ന നിലക്ക് കൊക്കോ കൃഷി തനി വിളയായും ഇടവിളയായും ഏകദേശം15 ഹെക്ടർ സ്ഥലത്ത് വ്യാപിപ്പിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ,നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാറൂക്ക്, പ്രിൻസിപ്പൽ കൃഷി ഓഫീസർ .എം.എൻ. പ്രദീപൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറുമുഖ പ്രസാദ്, ഫാം തൊഴിലാളി സംഘടനാ പ്രതിനിധികൾ, ഫാം ജീവനക്കാർ, തൊഴിലാളികൾ മുതലായവർ സംബന്ധിച്ചു. ഫാം സൂപ്രണ്ട് സാജിദലി.പി. ഫാമിൻ്റെ നിലവിലുള്ള വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച പ്രസൻ്റേഷൻ നടത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കൃഷി ഓഫീസർ കുമാരി.ദേവി കീർത്തന നന്ദി പ്രകാശിപ്പിച്ചു. കൃഷി
അസിസ്റ്റൻ്റ്മാരായ സി.നാരായണൻ കുട്ടി , മഹേഷ് വി.എസ്, വസീം ഫജ്ല് എന്നിവർ പദ്ധതി വിശദീകരണം നടത്തി.കൃഷ്ണകുമാർ, ജിനേഷ്, കൃഷ്ണദാസ്, ആതിര എന്നിവർ പരിപാടികൾ കോർഡിനേറ്റ് ചെയ്തു.
No Comment.